ഇത് പ്രവാസികളുടെ കഥ..സ്വപ്നങ്ങളെ യാഥാര്ത്യമാക്കാന് ഉറ്റവരെയും ഉടയവരെയും വിട്ടു കടലുകല്ക്കപ്പുറത്തേക്ക് പ്രയാണം ചെയ്ത..നന്മ നിറഞ്ഞ ആളുകളുടെ കഥ..കഷ്ടപ്പാടുകള്‍ക്ക് മീതെ പുഞ്ചിരിയുടെ മുഖംമൂടിയണിഞ്ഞ,സ്നേഹിക്കാന്മാത്രമറിയാവുന്ന നമ്മുടെ കൂട്ടത്തിലെ വ്യക്തികളുടെ കഥ...
Saturday, September 3, 2011
അതിജീവനത്തിന്റെ പ്രവാസം
പ്രവാസം എന്നും മനുഷ്യനു അതിജീവന കലയായിരുന്നു. ഓരോ പ്രവാസിയും അതിനു അവരുടേതായ സൂത്രവാക്ക്യം കണ്ടെത്താന്‍ ശ്രെമിച്ചുകൊണ്ടേയിരുന്നു. ചിലര്‍ അതു കണ്ടെത്താന്‍ വളരെ കഷ്ട്ടപെട്ടു ഇപ്പോഴും അതിനു ശ്രമിച്ചു കൊണ്ടിരിക്കുന്നു. മറ്റുചിലര്‍ അതു വളരെ പെട്ടന്നു നേടിയെടുത്തു. എന്നാല്‍ ഒരു കൂട്ടരാകട്ടെ അതു കണ്ടെത്തിയിട്ടും വേണ്ടപോലെ ഉപയോഗിക്കാന്‍ കഴിയാതെ എല്ലാം നഷ്ട്ടപെട്ടു തിരിച്ചെത്തി.
പ്രവാസിയുടെ സ്വപ്നങ്ങള്‍ എന്നും വര്‍ണ്ണശബളമായിരുന്നു അതു എന്നും കൂടിക്കൊണ്ടിരുന്നല്ല്ലാതെ ഒരിക്കലും കുറഞ്ഞില്ല. അതില്‍ അവന്‍ അവന്റെ സ്വന്തം സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കി. അതിരുകളില്ലാത്ത ആ സ്വപ്നങ്ങള്‍ അവനില്‍ ആത്മവിശ്വാസം കൂട്ടി അതു അവനെ അവന്റെ കുടുംബത്തിനു വേണ്ടി രാപകലില്ലാതെ പണിയെടുക്കുവാന്‍ പ്രേരിപ്പിച്ചു . ( തുടരും)
Subscribe to:
Post Comments (Atom)
No comments:
Post a Comment